അഞ്ചല്‍: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിനു മുന്നോടിയായി സിപിഐ അഞ്ചല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി കാല്‍നടജാഥ നടത്തി. അഞ്ചല്‍ കോളജ് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം സിപിഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ലിജു ജമാല്‍ നിര്‍വഹിച്ചു.
യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാസംവരണം ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിപിഐസെപ്റ്റംബര് ഒന്നിന് ഡല്‍ഹി രാംലീല മൈതാനിയില്‍ സമരം നടത്തും. കോളജ് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച ജാഥ മാവിളയില്‍ സമാപിച്ചു. മണി തിലകന് അധ്യക്ഷത വഹിച്ചു.
കിസാന്‍സഭ ജില്ലാ സെക്രട്ടറി ലെനു ജമാല്‍, ജാഥാ ക്യാപ്റ്റന്‍ വി. അജിവാസ്, വൈസ് ക്യാപ്റ്റന്മാരായ അനില്‍കുമാര്‍, ജാഥാ ഡയറക്ടര്‍ അരുണ്‍ ചന്ദ്രശേഖര്‍, ഗിരിജ മുരളി, ജയകുമാര്‍, മൊയ്ദു അഞ്ചല്‍ എന്നിവര്‍ പ്രസംഗിച്ചു.
കുളത്തൂപ്പുഴ: ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണത്തിനായി സിപിഐ കുളത്തൂപ്പുഴ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടജാഥ നടത്തി. തിങ്കള്‍കരിക്കം ജംഗ്്ഷനില്‍നിന്ന് ആരംഭിച്ച ജാഥ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.സി. ജോസ് ഉദ്ഘാടനം ചെയ്തു. മാറ്റം അനിവാര്യമാണെന്ന മുദ്രാവാക്യമുയര്‍ത്തി സെപ്റ്റംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ജാഥ.
ഉദ്ഘാടനയോഗത്തില്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.ജെ. രാജു അധ്യക്ഷത വഹിച്ചു. കെ.എം. അജ്മല്‍, സുദത്ത്ഗമഗെ, എസ്.കെ. രാജേന്ദ്രന്, തമിഴ്സെല്വന്, രവികുമാര്‍, കലാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചന്ദ്രകുമാര്‍ (ജാഥാ ക്യാപ്റ്റന്‍), സുമേഷ് (വൈസ് ക്യാപ്റ്റന്‍), അന്‍സിയ സനൂപ് (ജാഥാ ഡയറക്ടര്‍) എന്നിവര്‍ നയിക്കുന്ന ജാഥ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി കുളത്തൂപ്പുഴ ജംഗ്ഷനില്‍ സമാപിച്ചു.